വര്‍ഷങ്ങളോളം ഈ മരുഭൂമിയില്‍ സ്വന്തം യുവത്വം ബലികൊടുത്ത ,ചോരയും ,നീരും വറ്റിച്ച ഒരു പിതാവിന്റെ ഇളയ സന്തതി ,ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമായിരുന്നു ഈ പ്രവാസം .പ്രവാസം ഇഷ്ട്ടപെടാതിരിക്കാന്‍ മതിയായ കാരണമുണ്ട് ,ഉപ്പയുടെ സ്നേഹം വളരെ അടുത്ത് നിന്നു അനുഭവിക്കാന്‍ കിട്ടിയത് കേവലം കുറച്ചു വര്‍ഷങ്ങള്‍ മാത്രമായിരുന്നു .ക്രിത്യമായിപറഞ്ഞാല്‍ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തതിന്റെ പിറ്റേന്ന് കടല്‍ കടന്ന ഉപ്പ , കടങ്ങള്‍ വീട്ടാനും ,ഞങ്ങള്‍ നാലുമക്കളെ പഠിപ്പിക്കാനും,വീട് ഉണ്ടാക്കാനും ,പെങ്ങളെ കെട്ടിക്കാനുമുള്ള തത്രപ്പാടില്‍ നാട്ടില്‍ വന്നു പോയത് വെറും അഞ്ചോ ആറൊതവണ മാത്രംഅപ്പോള്‍ ഉപ്പയുടെ കൂടെ ജീവിചതു വളരെ കുറചു മാത്രം
പ്രവാസിയാവുന്നതിനു മുന്പ് കണ്ട ഉപ്പയുടെ ഓര്‍മ്മകള്‍ മങ്ങിയ ചിത്രങ്ങളാണ് കാരണം അന്നു ഞാനൊരു ആറു വയസുകാരനായിരുന്നു,പിന്നെയുള്ളത് നീണ്ട പത്തൊന്‍പതു വര്ഷത്തെ പ്രവാസത്തിനു ശേഷം തിരിച്ചു വന്ന(അതും പ്രവാസിക്ക് സംബാദ്യമായ്‌കിട്ടിയ രോഗ പീടകളുടെ നിര്‍ബന്ധം മൂലം )വെറും നാലു വര്‍ഷത്തേത് മാത്രമാണ്.അത് ശരിക്കും ഒരു വസന്ത കാലം തന്നെ ആയിരുന്നു,അപ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നത് ഉപ്പ എന്റെ കൂടെ ഇല്ലാതെ പോയ കാലത്തെ കുറിച്ചായിരുന്നു .ഉപ്പ മരിക്കുമ്പോള്‍ ഇരുപത്തിയേഴു വയസുണ്ടായിരുന്ന എനിക്ക് ഉപ്പയ്ടെ കൂടെ ജീവിക്കാന്‍ കഴിഞ്ഞത് കേവലം പതിനൊന്നു വര്‍ഷങ്ങള്‍ മാത്രമാനെന്നോര്‍ക്കുമ്പോള്‍,ഉപ്പയില്‍ നിന്നും അകന്നു ജീവിക്കാന്‍ കാരണമായ ഈ പ്രവാസത്തെ വെറുത്തു പോയില്ലെന്കിലെ അത്ഭുതമുള്ളൂ .
ഉപ്പയുടെ അനുഭവങ്ങളിലെ പ്രവാസം വാക്കുകളിലൂടെ അറിഞ്ഞപ്പോഴൊക്കെ ഗള്‍ഫിനെ കുറിച്ചു ഏകദേശ ചിത്രം മനസ്സിള്ളത് കൊണ്ടു ഒരു പ്രവാസി യാകതിരിക്കാന്‍ എന്നും ശ്രമിച്ചിരുന്നു .എന്നാല്‍ വിധിയെ തടയാന്‍ ആവതില്ലാത്തത് കൊണ്ടു അവസാനം രണ്ടര വര്‍ഷങ്ങള്‍ക്കു മുന്പ് ,എന്റെ പ്രിയ സ്നേഹങ്ങളെ ,എന്റെ പ്രിയപ്പെട്ട പുഴയെ,എന്റെ വേരുകളെ തന്നെ ഉപേക്ഷിച്ചു കൊണ്ടു (ഒരിക്കല്‍ പ്രവാസിയായി കഴിഞ്ഞാല്‍ അവന് സ്വന്തം നാട്ടിലുള്ള വേരുകള്‍ എന്നെന്നേക്കുമായി നഷ്ടപ്പെന്നു-ഇതെന്റെ നിരീക്ഷണം മാത്രം) ഞാനും ഒരു പ്രവാസിയായി തീര്‍ന്നു.എന്തായാലും ഒരു കാര്യം ഉറപ്പാണ് ഉപ്പ സമ്പാദിച കുറചു കാര്യങള്‍ എനിക്കും ഇവിടുന്നു തീര്ച്ചയായും കിട്ടും, ഏത് ഷുഗറും,പ്രഷറും ,അറ്റാക്കും ഒപ്പം ഒരു മിനുത്ത കഷണ്ടിയും,കുടവയറും ......
മുഴുപേജിൽ ആഘോഷിച്ച കേരളത്തിന്റെ അറുപതാം പിറന്നാൾ
1 വർഷം മുമ്പ്




4 അഭിപ്രായങ്ങൾ:
താങ്കളുടെ ആറാം വയസ്സിനു ശേഷം പിന്നെ പത്തൊമ്പത് വര്‍ഷം കഴിഞ്ഞാണോ ഉപ്പ നാട്ടില്‍ വന്നത്...? അത്ഭുതം തോന്നുന്നു. ഇടയ്‌ക്ക് എന്താണ് ഉപ്പ നാട്ടില്‍ വന്നുപോകാതിരുന്നത്?
വഹാബ് എനിക്കു 6 വയസുള്ളപോഴാണു ഉപ്പ പ്രവാസം തുടങ്ങിയത്,മൊത്തം പ്രവാസകാലം 19 വർഷം ഇടക്ക് അവധിക്കു വന്നത് 5 ഓ 6ഓ തവണ 3 മാസം ലീവിൽ അപ്പോൾ 19 വർഷത്തിൽ മാക്സിമം ഒന്നര വർഷം നാട്ടിൽ ഉണ്ടയിരുന്നത്.
"എന്നാല്‍ വിധിയെ തടയാന്‍ ആവതില്ലാത്തത് കൊണ്ടു അവസാനം രണ്ടര വര്‍ഷങ്ങള്‍ക്കു മുന്പ് ,എന്റെ പ്രിയ സ്നേഹങ്ങളെ ,എന്റെ പ്രിയപ്പെട്ട പുഴയെ,എന്റെ വേരുകളെ തന്നെ ഉപേക്ഷിച്ചു"
നന്നായി എഴുതിയി...
vayichappol ninte vappane orthupoy
namukku prarthikkam...........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ