
ലോകത്തെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ഏറ്റവും ആദരിക്കുന്ന മാസങ്ങളില്‍ ഒന്നാണു റമളാന്‍ മാസം,ശഅബാന്‍ മാസത്തിന്റെ അവസാനത്തോടെ പള്ളികളും വിശ്വാസികളും അണിഞ്ഞൊരുങ്ങും.
.ലോക മതങ്ങള്‍ക്കിടയില്‍ എല്ലാം വ്രതം നിലനില്‍ക്കുന്നുണ്ട് എന്നാല്‍ ഇസ്ലാമിലെത് പോലെ ചിട്ടയായുള്ള രീതി അവയിലൊന്നും കാണാന്‍ സാധ്യമല്ല.റമളാന്റെ വരവ് വിശ്വാസികളെ ഏറെ ആഹ്ലാദചിത്തരാക്കുന്നു, അവരുടെ മനസ്സ് അതിനെ വരവേല്‍ക്കാന്‍ വെമ്പുകയായിരിക്കും, കാരണം കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ചുപോയ തെറ്റുകളും വീഴ്ചകളും അല്ലാഹുവിന്റെ മുന്നില്‍ ഏറ്റു പറഞ്ഞ് പാപമോചിതരാവാന്‍ അല്ലാഹു കനിഞ്ഞ് നല്‍കിയ പുണ്യത്തിന്റെ വസന്ത കാലമാണവര്‍ക്കു റമളാന്‍.
അതു വരെയില്ലാത്ത അച്ചടക്കവും, സൂക്ഷ്മതയും അവരുടെ ഓരൊ പ്രവ്രിത്തിയിലും ഉണ്ടാക്കുന്നു. നിഷിദ്ധമായത് ഒന്നും തന്നെ ചെയ്യാതിരിക്കുന്നു,ഭക്ഷണവും,വെള്ളവും കൈയെത്തും ദൂരത്തുണ്ടായിട്ടും പകല്‍ സമയങ്ങളില്‍ അവ ഉപേക്ഷ്ഹിക്കുന്നു നാഥന്റെ കല്‍പ്പനയാല്‍, റമളാന്‍ ശരീരത്തെയെന്ന പൊലെ മനസ്സിനെയും ശുദ്ധീകരിക്കുന്നു.നോമ്പ് ശരീരത്തിന്റെ ആന്തരീകാവയവങ്ങളെ ശുധീകരിക്കുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പട്ട കാര്യമാണു,അത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള അമിതമായ കൊഴുപ്പിനെ നീക്കി കളയുന്നു.എന്നത് പോലെ തന്നെ ഒരു പാട് പാപകര്‍മങ്ങള്‍ കൊണ്ട് മലിനമാക്കപ്പെട്ട നമ്മുടെ മനസ്സിനെ അധികമായി നിര്‍വഹിക്കുന്ന പ്രാര്‍ഥനകളിലൂടെയും ശുദ്ധിയാക്കാന്‍ കഴിയും.
എന്നാല്‍ ഇന്നത്തെ കാഴ്ചകള്‍ ഏറെ നിരാശാജനകമാണെന്നു കാണാം.പകല്‍ നോമ്പെടുത്ത് റ്റിവി യിലെ വിനോദ പരിപാടികള്‍ കാണുക,വീഡിയൊ ഗെയിം, ഇന്റെര്‍ നെറ്റ് എന്നിവയിലൂടെ സമയം തള്ളി നീക്കി,നോമ്പു തുറ മുതല്‍ ഭക്ഷണത്തിന്റെ ആര്‍ഭാഡത്തിലൂടെ ആഘോഷിക്കുന്ന ഒരു അവസ്ഥയാണുള്ളത്.ഇത് നോന്‍പിന്റെ യഥാര്‍ത്ഥ സന്ദേശത്തെ തകര്‍ക്കുന്ന പ്രവണതയാണു.പകല്‍ ഭക്ഷണം വര്‍ജ്ജിക്കുന്നതിലൂടെ ദാരിദ്ര്യത്തെ അടുത്തറിയ്ക എന്നുള്ള ലക്ഷ്യം നോന്‍പിനുണ്ട്, ഇത് നോമ്പ് തുറ മുതലുള്ള ഭക്ഷണാധിക്യത്തിലൂടെ നശിപ്പിക്കരുത്, നോമ്പ് തുറ്യും അത്താഴവുമൊക്കെ ലളിതമായിരിക്കുന്നത് റമളാനോട് ഏറെ നീതി പുലറ്ത്താന്‍ സഹായിക്കും.
റമളാനിലെ പകലുകളും രാത്രികളും ഒരു പോലെ തന്നെ ശ്രേഷ്ടകരമാണു ,അവ പ്രാര്‍ഥനകള്‍ കൊണ്ട് സമ്പന്നമാക്കുക,ഖുര്‍ആന്‍ പഠനം കൊണ്ടും, പാരായണം കൊണ്ടും നിറയ്ക്കുക അതിലൂടെ നോമ്പിന്റെ മാനസിക ലക്ഷ്യം നേടാന്‍ കഴിയും,ആദ്യ പത്ത് ദൈവീക കാരുണ്യത്തിനായും, രണ്ടാമത്തെ പത്ത് പാപ മോചനത്തിനായും, മൂന്നാമത്തെ പത്ത് നരക മോചനത്തിനായും പ്രാര്‍ഥിക്കാന്‍ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.
അവസാന ദിനങ്ങളിലേക്ക് കടക്കുമ്പോള്‍ അനുഗ്രഹങ്ങള്‍ വര്‍ധിക്കുകയാണു,ആയിരം മാസം പ്രാര്‍ഥിചാല്‍ കിട്ടുന്ന പ്രതിഫലം ഒരൊറ്റ രാത്രിയിലെ പ്രാര്‍ഥനകള്‍ക്ക് ലഭിക്ക്ന്ന രാത്രി ഉള്‍ക്കൊള്ളുന്നതാണു ആ ദിനങ്ങള്‍ ,ഈ ദിവസങ്ങളില്‍ കൂടുതല്‍ പ്രാര്‍ഥനാനിര്‍ഭരരാകുന്നതിനു പകരം പെരുന്നാളാഘോഷത്തിനുള്ള ഒരുക്കങ്ങളിലെക്ക് വേണ്ടി തെരുവു തെണ്ടുന്ന രീതിയിലേക്കാണു കാര്യങ്ങള്‍ പോകുന്നത്. റമളാനിന്റെ അനുഗ്രഹങ്ങള്‍ പരമാവധി സ്വായത്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക,അതിലൂടെ നേടിയെടുക്കുന്ന വിശുദ്ധി തുടര്‍ന്നുള്ള ജീവിതത്തിലും വെളിച്ചമേകട്ടെ!!




1 അഭിപ്രായം:
nice
good job da
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ